മഴയും അവളും ഒരു പോലെയാണ് എപ്പോഴാണ് വരുന്നത് എന്ന് അറിയില്ല വന്നാൽ വാ തോരാതെ വർത്തമാനം പറയും ചിലപ്പോൾ ദേഷ്യപ്പെട്ട് ചിലപ്പോൾ സൗമ്യമാതി ചിലപ്പോൾ ഒന്നും മിണ്ടായ അങ്ങ് പോകും
Archive for July, 2024
ഓർമ്മകളിൽ ചിലത് സ്വപ്നങ്ങൾ ആണ് സ്വപ്നങ്ങളിൽ ചിലത് ആഗ്രഹങ്ങൾ ആണ് ആഗ്രഹങ്ങളിൽ ചിലത് പ്രതീക്ഷകൾ ആണ് ആ പ്രതീക്ഷകൾ ആണ് നമ്മുടെ ജീവിതം
ജീവിതത്തിൽ നമ്മൾ സഞ്ചരിക്കുന്നത് തെറ്റായ ദിശയിൽ കൂടിയാണെന്ന് നാം മനസ്സിലാക്കുമ്പോഴേക്കും കുറെ ഏറെ ദൂരം സഞ്ചരിച്ചിരിക്കും അപ്പോൾ തിരുത്താൻ ഉള്ള സമയം കഴിഞ്ഞിരിക്കും
കടൽ തീരങ്ങളിൽ എന്ത് എഴുതിയാലും അടുത്ത തിരയിൽ അവയെല്ലാം മാഞ്ഞുപോകും
ഒന്ന് ഓർത്തു നാക്കിയാൽ ഒന്നും ഓർക്കാത്തത് അല്ലേ ജീവിതത്തിൽ ഏറ്റവും നല്ലത്
എന്തിനാണ് നാം കരഞ്ഞത് എന്ന് തിരിച്ചറിയാൻ പറ്റാത്ത സങ്കടങ്ങൾ ഇല്ലേ ജീവിതത്തിൽ
എൻ്റെ തോൽവികളിൽ പലതും No എന്ന് പറയാൻ കഴിയാത്തതു കൊണ്ട് ഉണ്ടായ തോൽവികളാണ് പലതും
അവർ ചോദിച്ച ചോദ്യങ്ങളിൽ പലതും എനിക്ക് മനസ്സിലാവാത്തവയാണ് എന്നാൽ അതിനുള്ള ഉത്തരങ്ങൾ ആയിരുന്നു എൻ്റെ ഓരോ പുഞ്ചിരിയും
പ്രയോജനം ഇല്ലാത്തത് എല്ലാം ചിലർക്ക് ഒരു ബാധ്യത ആയി തോന്നുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്
എല്ലാം ശരിയാകും എന്ന് പറയുന്നതിനേക്കാൾ എളുപ്പം എല്ലിാം ശീലമായിക്കൊള്ളും അതല്ലേ ശരി