Archive for July, 2024

അപകടം

PIN Close Up Of Two Cars Damaged In Road Traffic Accident
ആവശ്യം ഇല്ലാതെ മറ്റുള്ളവരുടെ  കാര്യങ്ങളിൽ ഇടപെടുന്നത് നോക്കി നിൽക്കുന്നതിലും  അപകടം ആണ്

ലൈഫ്

PIN Stretch your life span.
നമ്മൾ പ്രതീക്ഷിക്കുന്ന വഴിയേ ഒരിക്കലും Life പോകണം എന്നില്ല അതുകൊണ്ട് അങ്ങേരു പറഞ്ഞ വഴിയേ  നമ്മൾ അങ്ങ് പോകു അതാണ്  Okay

കണ്ണടച്ച് ഇരുട്ടാക്കരുത്

PIN Stay put at home don’t go out
ആരും കണ്ണടക്കരുത് കണ്ണടച്ചാൽ വെളിച്ചം ഇല്ലാതവുമോ വീട് ഉള്ളവനേ  വീടിൻ്റെ വില അറിയൂ അവനേ ഇരുട്ടും മുൻപ് വീടണയാൻ ശ്രമിക്കൂ സ്നേഹിക്കാൻ ആരെങ്കിലും ഉള്ളവനേ മരണത്തെ പേടിക്കേണ്ടതുള്ളു ചിരിക്കാൻ അറിയാത്തവൻ്റെ മുന്നിൽ ചിരിച്ചു കാണിച്ചിട്ട് എന്ത് പ്രയോജനം നമ്മളെ മനസ്സിലാക്കുന്നവരോട് മാത്രമേ നമ്മളെ കുറച്ച് പറയാവു

പുതിയ തുടക്കം

PIN Its a new beginning for all
ഓരോ നിമിഷവും ഓരോ പുതിയ തുടക്കം ആണ് ഓരോ ദിവസവും പുതിയ തുടക്കം ആണ് ഇനിയും പലതും ചെയ്തു തീർക്കാൻ ഇല്ലേ സമാധാനത്തോടെ ചെയ്യുക അപ്പോൾ കിട്ടുന്ന സംതൃപ്തി എന്താണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല അത് സ്വയം കണ്ടെത്തുക സ്വയം അനുഭവിക്കുക

നിങ്ങൾ

PIN You are so kind, dear!
നിങ്ങളുടെ തിരക്ക് കഴിയുമ്പോൾ സമയം കിട്ടുമ്പോൾ ഒന്നു നിൽക്കണമേ ഒന്ന് തിരിഞ്ഞ് നോക്കണമേ ഒരാൾ അവിടെ നിങ്ങൾക്കു വേണ്ടി  അവിടെ തനിയെ കാത്തു നിൽക്കുന്നു

ഒരു പ്രവാസിയുടെ ചിന്ത

PIN Young Asian businessman looking away thinking working on laptop in office.
ദാഹിച്ചു വലഞ്ഞ  മാൻ  കൂട്ടത്തോടെ നീർച്ചാലുകളുടെ അരികിൽ എത്താൻ കൊതിക്കുന്നതു പോലെ ഞാനും  അങ്ങയുടെ ചാരത്ത് അണയുവാൻ  അതിവാഞ്ചയോടെ  ആഗ്രഹിക്കുന്നു നിവൃത്തിയില്ല നമ്മളിൽ  പലരും പലയിടത്താണ് അത് മൃഗതൃഷ്ണ പോലെ ശേഷിക്കും

തനിയെ

PIN Mountaineer in a yellow jacket and helmet pouring himself some tea, view of snowy Alps in the
ഈ ഭൂമിയിൽ വേദനയും സങ്കടവും  വരുമ്പോൾ എല്ലാവരും തനിയെ ആണ് ഭക്ഷണം പങ്കിടുന്നതു പോലെ  സന്തോഷം പങ്കിടുന്നതു പോലെ നമ്മളുടെ സങ്കടവും വേദനയും ആർക്കെങ്കിലും പങ്കിട്ട് നല്കാൻ കഴിയുമോ എന്നാൽ നാം അതേ അളവിലോ  അതിൽ കൂടുതലോ  വേറൊരാൾ കൂടി അനുഭവിക്കുന്നത് കാണുമ്പോൾ ചിലപ്പോൾ  നമുക്ക് അല്പം ആശ്വാസം കിട്ടിയേക്കും നമ്മളെപ്പോലെ  വേറൊരാൾ കൂടി ഉണ്ടെന്നുള്ള  ആ ആശ്വാസം ഒരു കുമിള പോലെയാണ്

കണ്ണുകൾ

PIN The Eye
ഞാൻ എൻ്റെ കണ്ണുകൾ ഉയരങ്ങളിലേക്ക് ഉയർത്തി എൻ്റെ സഹായം അവനിൽ നിന്നും വരുന്നു എൻ്റെ കാൽ വഴുതാതെ എന്നെ അവൻ്റെ കൈകൾ കൊണ്ട് പിടിച്ചു കൊള്ളും എന്നെ കാക്കുന്നവൻ ഒരിക്കലും ഉറങ്ങാറില്ല അവൻ എൻ്റെ കൂട്ടുകാരൻ പകൽ സൂര്ൻ്റെ ചൂടിൽ മേഘ മായും രാത്രിയിൽ ചന്ദ്രൻ്റെ തണുപ്പിൽ ചൂടായും എന്നെ കാക്കുന്നു

നീ

PIN Always make sure you rise to the occasion
ഋതുക്കൾ ഓരോന്നായി മാറിയതും ഇലകകൾ ഓരോന്നായി കൊഴിഞ്ഞതും മൂടൽ മഞ്ഞ് വന്നതും മഞ്ഞ് പെയ്തതും മഴ പെയ്ത് ഇറങ്ങിയതും ഞാൻ കണ്ടില്ല എങ്ങനെ കാണാനാണ് എൻ്റെ മനസ്സിൽ എന്നും വസന്തവും നീയും  മാത്രമായിരുന്നു