കുറ്റങ്ങളും കുറവുകളും നമ്മളിൽ കാണും അതുകൊണ്ടാണ് അവനെ മനുഷ്യൻ എന്ന് വിളിക്കുന്നത് കുറ്റങ്ങളും കുറവുകളും ഇല്ലായിരുന്നു എങ്കിൽ അവൻ എന്നേ ദൈവം ആകുമായിരുന്നു
Archive for July, 2024
സ്നേഹം എന്താണെന്ന് മനസ്സിലാക്കാതെ പോയാൽ നാം എപ്പോഴും ഓർക്കേണ്ട ഒരു കാര്യം അവർ അനുഭവിച്ച അതേ വേദനകൾ ഒരു ദിവസം നമ്മളേയും തേടി വരും
നഷ്ടം സംഭവിക്കും എന്നോർത്ത് സങ്കടപ്പെടാതിരിക്കുക നഷ്ടപ്പെടേണ്ടത് എന്നാണെങ്കിലും നഷ്ടമാകും ഓരോ അനുഭവങ്ങളാണ് നമ്മുടെ മുതൽക്കൂട്ട് നമ്മുടെ ഓരോ നേട്ടങ്ങളും ഓർമ്മകളും ഓരോ സമ്മാനങ്ങളാക്കുക
ചിലപ്പോൾ നന്ദി പറയുവാൻ പോലും നമുക്കൊരു അവസരം തരാതെ നമ്മൾ ഇവിടെ നിന്നും എടുക്കപ്പെട്ടാൽ അടുത്ത നിമിഷം നമ്മളറിയപ്പെടുന്ന പകുതിയുലേറെപ്പേർ ചിലപ്പോൾ കുറെ സമയത്തേക്ക് അറിയുമായിരിക്കും അത് അപ്പോഴെ മറക്കും നമ്മോടൊപ്പം ഉണ്ടായിരുന്നവർ കുറെ നാളേക്ക് ഓർത്തേക്കാം പിന്നീട് അവരും മറക്കും
ഉയരങ്ങളിൽ എത്താൻ ആദ്യം താഴ് വര എന്തെന്ന് അറിയേണം താഴ് വരയില്ലാതെ കൊടുമുടിയില്ല
കെട്ടികിടക്കുന്നത് എല്ലാം മലിനമാവാനാണ് സാദ്ധ്യത നൈർമ്മല്യത്തിലേക്ക് എത്താൻ ഒഴുക്കു തന്നെ വേണം “താണ നിലത്തേ നീരോടു അവിടേ ദൈവം തുണ ചെയ്യൂ” തടഞ്ഞുവെച്ച് പരിരാലിക്കുന്നത് ഒന്നും തന്നെ അതിൻ്റേതായ രീതിയിൽ വളരുകയല്ല മുരടിച്ചു പോവുകയാണ് അകപ്പെട്ടുപ്പോയവ ആകൃതിക്കുള്ളിൽ കാണിക്കുന്നതെല്ലാം അവയുടെ വികൃതികൾ മാത്രമാണ്
ഒരിക്കലും നമ്മളുടെ സ്വന്തം പദ്ധതികൾക്കനുസരിച്ച് ചിട്ടപ്പടുത്തുന്നതു മാത്രമല്ല ജീവിതം വന്നുചേരുന്ന അത്യാഹിതങ്ങൾക്ക് അനുസരിച്ച് പുനക്രമീകരിച്ച് ജീവിക്കുന്നതാണ് ജീവിതം
പെരുവഴിയിലേക്ക് ഇറക്കി വിട്ടവരെ നാം ഹൃദയത്തിൽ പൂജിക്കേണം നമുക്കുണ്ടാവുന്ന ആദ്യത്തെ അരക്ഷിതാവസ്ഥയെ അതിജീവിച്ച് അനന്തസാദ്ധ്യതകളെ തേടാൻ പ്രേരിപ്പിച്ചത് അവരാണ്
കുഴിയിൽ വീണവൻ താഴോട്ട് നോക്കിയാൽ അവന് ഒരിക്കലും രക്ഷപ്പെടാൻ കഴിയുകയില്ല അവൻ മുകളിലേക്ക് നോക്കിയാൽ മാത്രമേ ലക്ഷ്യം എന്താണെന്നും രക്ഷപെടാനുള്ള സാദ്ധ്യതയും മുന്നിലേക്ക് തെളിഞ്ഞു വരികയൊള്ളു
നമുക്ക് ജീവിതത്തിൽ മറ്റുള്ളവരിൽ നിന്നും നേരിടേണ്ടി വരുന്ന നിരാശകളും അപമാനങ്ങളും പിന്നീട് അവയെല്ലാം നമ്മുടെ ജിതത്തിൽ ഏറ്റവും വലിയ മുതൽക്കൂട്ടായി മാറും