Archive for July, 2024

നമ്മുടെ നിഴൽ

PIN Red sand desert sand dunes landscape sandscape with a cyprus tree and shadow in the foreground
നമ്മൾ മിക്കപ്പോഴും തനിയെ ആണ് ചില നേരങ്ങളിൽ നമ്മുടെ സ്വന്തം നിഴൽ പോലും നമ്മോടൊപ്പം കാണില്ല നിഴൽ ഇരുട്ടായാൽ കൂടെ കാണില്ല എന്നാൽ ഒരു കുഞ്ഞു മെഴുകുതിരി ഒന്ന് കത്തിച്ച് വെച്ച് നോക്കിയേ നിഴൽ എങ്ങും പോയിട്ടില്ല നമ്മോടൊപ്പം ഉണ്ട് അപ്പോൾ വെളിച്ചം ആണ് പോയത് വിളക്ക് കത്തിച്ചു വെയ്ക്കേണ്ടത് കട്ടിലിൻ്റെ കീഴിലോ പറയിൻ കീഴിലോ അല്ല അത് വിളക്ക് കാലിൽ വെയ്ക്കേണം

ഒരു ചൊല്ലുണ്ട് 

PIN Couple saying farewell through windscreen
“വരാൻ ഉള്ളത് വഴിയിൽ തങ്ങുമോ” അത് വരും തീർച്ച എന്ന് പറഞ്ഞിട്ട് വഴിയിൽ കിടന്ന മാരണത്തെ എടുത്ത്  ആരെങ്കിലും കീശയിൽ വെയ്ക്കാമോ വെച്ചാൽ ഇല്ലാത്ത പൊല്ലാപ്പ് വിലയ്ക്ക് വാങ്ങുന്നതിന് തുല്യമാണ്

നാശം ഉണ്ടാകുന്നത്

PIN TTwo firefighters sit on floor and spray of water with curtain shape and rainbow reflex
ഒരു നാട് നശിക്കുന്നത് അവിടെ ഉള്ളവരുടെ  തിന്മ പ്രവർത്തനം മൂലം  ആകണമെന്നില്ല പിന്നെയോ ചില ആളുകൾ ആ തിന്മ കണ്ടിട്ടും ഒന്നും പ്രതികരിക്കാത്തവർ ആയതു മൂലം ആണ്

നമ്മൾ

PIN We will win this game
നമ്മൾ നമ്മളായിരിക്കമ്പോൾ  അവിടെ  ഒരു സത്യം ഉണ്ട് ഒരു സൗന്ദര്യം ഉണ്ട് ഒരു സന്തോഷം ഉണ്ട് ഒരു സമാധാനം ഉണ്ട് ഒരു ഐശ്യര്യം ഉണ്ട് എന്നാൽ നാം വേറൊരാൾ  ആയി  മാറാൻ ശ്രമിക്കമ്പോൾ ഇവയെല്ലാം നമ്മളിൽ നിന്നും അകന്നു പോകും അപ്പോൾ നമ്മുടെ മുഖത്ത് വേറെ ആരുടേയോ മുഖംമൂടിയാണ്

വീട്

PIN House
ഞങ്ങൾക്ക്  ഒരു വീട് വേണം മൂന്നു മുറികൾ ഉള്ള ഒരു വീട് ഒരു മുറിയിൽ ഞങ്ങളുടെ സന്തോഷം മാത്രം അടുത്ത മുറിയിൽ ഞങ്ങളുടെ വാക്കുകൾ മാത്രം അതിനടുത്ത മുറിയിൽ ഞങ്ങളുടെ ദുഃഖം മാത്രം ഇടയ്ക്കിടയ്ക്ക് അവ ഓരോനന്നും തുറന്നു നോക്കാൻ

അവർ മനുഷ്യരാണ്

PIN Being a human being is tiring. Shot of a young businessman taking a nap at his desk.
ചില‌ർ ഉള്ളത് ഉള്ളതുവോലെ മുഖത്ത് നോക്കി പറയും അത് പലർക്കും  ഇഷ്ടപ്പെടില്ല പക്ഷേ അവർ ഒരിക്കലും ചിരിച്ചുകൊണ്ട് ആരേയും ചതിക്കുകയാല്ല