ഒരു വട്ടം കൂടിയെന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നൊരാ നെല്ലി മരമൊന്നുലുത്തുവാൻ മോഹം നമ്മുടെ ഓരോരുത്തരുടേയും മോഹം ആണ് കവി പാടിയെത്
Archive for July, 2024
ചില മനുഷ്യർ എല്ലാം സഹിച്ച് ജീവിക്കും അത് അവരുടെ വിധിയാണെന്ന് അവരങ്ങ് സമാധാനിക്കും അവർ തീരുമാനിച്ചു കഴിഞ്ഞാൽ പിന്നീട് ഒരു രക്ഷയും ഇല്ല അവർ അങ്ങനെ ജീവിച്ചു മരിച്ചുകൊണ്ടിരിക്കും ചിലപ്പോൾ ചിലർ അതിൽ നിന്നും രക്ഷപെടാറുണ്ട് അത് അവരുടെ രണ്ടാം ജന്മം ആണ് പിന്നീട് എല്ലാം ഒന്നേന്നു തുടങ്ങണം അവർ ഇനിയും ജീവിക്കട്ടെ
ഓരോ കാഴ്ചകളും ഓരോ അത്ഭുതം ആണ് കണ്ണിലൂടെ കാണുന്നതും ക്യമറയിലൂടെ കാണുന്നതും പിന്നീട് അത് പ്രൻ്റ് ചെയ്ത് കാണുന്നതും വേറിട്ട കാഴ്ചകൾ ആണ് പല കണ്ണുകളും ഒരേ കാഴ്ച വ്യത്യസ്ഥ കാഴ്ചളായിട്ടാണ് കാണുന്നത്
ഈ വേനൽ കാലം മാറി മഴക്കാലം വന്നെത്തി ഈ രണ്ടു കാലങ്ങളിലും കൂടെ നിൽക്കുന്നവരെ നിങ്ങളാണ് എൻ്റെ വസന്തം
ദോശക്ക് ആ പേര് കിട്ടിയത് എങ്ങനെ എന്ന് അറിയാമോ ഹിന്ദിയിൽ രണ്ടിന് “ദോ” എന്നാണ് പറയുന്നത് ദോശ മാവ് കല്ലിൽ ഒഴിക്കുമ്പോൾ ശ്….. എന്ന ശബ്ദം കേൾക്കാം ദോശ മറിച്ചിടുമ്പോഴും വീണ്ടും ശ്….. എന്ന ശബ്ദം കേൾക്കാം ശ…. രണ്ട് തവണ കേൾക്കുന്നതുകൊണ്ടാണ് ഹിന്ദിയിൽ ദോ …. ശ എന്ന പേര് വീണത് “ദോശ”
ദിവസവും കഴുത്തറ്റം വെള്ളത്തിൽ ഇരുന്ന് സാധകം ചെയ്താൽ സ്വരം നന്നാകുന്ന് ആരോ പറഞ്ഞു അതുകേട്ട ഞാൻ എത്രയോ കാലമായി കഴുത്തറ്റം വെള്ളത്തിൽ ഇരുന്ന് സാധകം ചെയ്യുന്നു ഇതുവരെയായിട്ടും എൻ്റെ ശബ്ദം പഴയതു തന്നെ ഏതോ വിഢി പറഞ്ഢതു കേട്ട ഞാൻ വിഢിയായി
പെണ്ണ് ഒരുമ്പെട്ടാൽ ബഹ്മാവിനു പോലും പിടിച്ചു നിൽക്കാൻ കഴിയില്ല പിന്നീടല്ലേ ഒരു അടവും അറിയാത്ത പാവം ആണുങ്ങളുടെ കാര്യം രണ്ട് വ്യക്തികൾ തമ്മിൽ മറന്നാൽ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കടപ്പാടുകൾ തീരുമോ അതോടെ ബന്ധവും അവസാനിക്കുമോ അങ്ങനെ ആയിരുന്നു എങ്കിൽ ലോകത്തിൽ ഉള്ള ആളുകൾ എല്ലാവരും എന്നേ സ്വന്ത്രരായേനേം
അലാവുദ്ദീൻ്റെ വിളക്ക് ഒരു തുണി കൊണ്ട് ഒന്ന് അമർത്തി തുടച്ചാലും മേക്കപ്പിട്ട പെണ്ണുങ്ങളുടെ മുഖവും ഒരു തുണി കൊണ്ട് അമർത്തി തുടച്ചാലും ഫലം ഒന്നു തന്നെ ഭൂതം വെളിയിൽ വരും
അരി കഴുകി വെള്ളത്തിൽ ഇട്ട് വേവിച്ച് എടുത്താൽ അത് ചോറാകും ചില നൊമ്പരങ്ങൾ മനസ്സിലിട്ട് വേവിച്ചെടുത്താൽ അത് കവിത ആകും കഥകൾ ആകും
നേടിയതിൻ്റേയും നഷ്ടമായതിൻ്റേയും കണക്ക് എടുത്തു നോക്കിയാൽ നഷ്യങ്ങൾക്കു തന്നെയാണ് മുൻതൂക്കം അതിൽ ഏറ്റവും വലിയ നഷ്ടം ഒരിക്കലും തിരിച്ചു കിട്ടാത്ത ഇന്നലകളാണ്