കാലത്തികവിൽ സംഹാര ദൂതൻ പ്രത്യക്ഷപ്പെടും ഫലം നൽകാത്ത മരങ്ങളുടെ ചുവട്ടിൽ മൂർച്ചയുള്ള കോടാലി വെച്ചിട്ടുണ്ട് ഉചിതമായ സമയത്ത് അവയെ വെട്ടിമാറ്റി തീയിൽ ഇട്ടു ചുട്ടുകളയും ആ വെണ്ണീർ മറ്റുള്ളവയ്ക്ക് വളമായി ഇടും
Archive for July, 2024
ഒരാൾ സ്വന്തം പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വകവെയ്ക്കാതെ നിങ്ങളെ സഹായിക്കുന്നത് അത് സഹായം അല്ല നിങ്ങളോടുള്ള സ്നേഹം ആണ്
ഒരാളെ സ്നേഹിക്കുന്നതിന് പ്രത്യേകിച്ച് ഒരു കാര്യവും വേണ്ട സ്നേഹം ഉണ്ടാകുന്നത് നമ്മുടെ മനസ്സിൽ നിന്നും അല്ല അത് ഉടലെടുക്കുന്നത് നമ്മുടെ ഹൃദയത്തിൽ നിന്നും ആണ്
താഴ് വരകളിലെ കാക്കപൂവുകൾ നിങ്ങൾ കറുകറുത്തവരാണെങ്കിലും മരുത്വാ മലകളേക്കാൾ മനോഹരിതകളാണ്
പ്രേമം വീഞ്ഞിലും രസകരമായത് എന്നാൽ തൈലമോ സൗരഭ്യമേറിയത്
സ്വപനം കാണുന്നവർ അതു കണ്ടുകൊള്ളട്ടെ സ്വപനം കാണാത്തവരോ അവർ കണ്ണടയ്ക്കട്ടെ ആയിരമായിരം സ്വപനങ്ങളിൽ മുഴുകുന്നവർ അതിൽ നിർവൃതി അടയുന്നു എന്നാൽ മറ്റു ചിലരോ അത് വിറ്റ് കാശാക്കുന്നു
എപ്പോഴും എവിടെയും കൂടെയിണ്ടായിരിക്കേണം സ്നേഹത്തിൽ വിദ്വേഷത്തിൽ സമാധാനത്തിൽ യുദ്ധങ്ങളിൽ ദുഃഖങ്ങളിൽ ആഘോഷങ്ങളിൽ ഒരുമിച്ചിരിക്കുമ്പോൾ തനിയെയായിരിക്കുമ്പോൾ സമൂഹത്തിൽ ഏകാന്തതയിൽ ആൾക്കുട്ടത്തിനു നടുവിൽ ഏകനായ് ……. ജൂവിതത്തിൽ …. ഒരു …. സാന്ത്വനവുമായി.
ഒരാൾക്ക് തോന്നിയ ഓരോ നന്മകളും മറ്റൊരാൾക്ക് അത് നന്മകളായി തോന്നുമോ ഒരു സമൂഹത്തിൻ്റെ നല്ലത് മറ്റൊരു സമൂഹത്തിന് അത് എപ്പോഴെങ്കിലും നല്ലതായി മാറുമോ 1 എല്ലാം നന്മകളാണോ 2 എല്ലാ പവൃത്തിയും നല്ലതാണോ3 അതെല്ലാം കാഴ്ചപ്പാടുകൾ തമ്മലുള്ള വ്യത്യസമല്ലേ
തോറ്റു കൊടുക്കുന്നത് നല്ലതായിരിക്കും ആ തോൽവി … തോൽവിയല്ല ഭാവിയിൽ വരാനിരിക്കുന്ന പല അപകടങ്ങളും സംഭവിക്കാതിരിക്കാനുള്ള ഒരു മുൻ കരുതൽ മാത്രമാണ് മത്സരബുദ്ധി വേണം എന്നാൽ അത് മറ്റുള്ളവരിൽ സ്പർദ്ധ വളർത്തുന്നത് ആയിരിക്കരുത്
എൻ്റെ ഇന്നലകളെ നിങ്ങൾ എനിക്കു കാണിച്ചു തന്ന, കേൾപ്പിച്ചു തന്ന , അനുഭവമാക്കി തന്ന ഓരോ പാഠങ്ങൾക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്നാലും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി എൻ്റെ നാളയെ നിനക്കായി ഞാൻ കാത്തിരിക്കുന്നു നീയാണ് ഇനിയും എന്നെ ഞാനാക്കേണ്ടത്