നട്ട ചെടിക്ക് രണ്ട് ദിവസത്ത വാട്ടം ഉണ്ടാകും അതുകഴിഞ്ഞ് അത് പുതിയ മണ്ണിനെ സ്നേഹിച്ചു തുടങ്ങും ഇതു തന്നെയാണ് പുതിയ കല്യാണം കഴിച്ചെത്തുന്ന ആണിൻ്റെയും പെണ്ണിൻ്റെയും മനസ്സ്
Archive for July, 2024
വീഴുന്നത് തെറ്റല്ല എന്നാൽ വീണിടത്തു നിന്നും എഴുന്നേൽക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്
ചില പക്ഷികൾ അങ്ങനെയാണ് ചില്ലകളിൽ അമർന്നിരിക്കും കൊക്കുരുമ്മും പൊത്തുകളിൽ രാപാർക്കും പിന്നീട് ഒരു തൂവൽ പോലും പൊഴിക്കാതെ പറന്നകലും
മറ്റുള്ളവർ നമ്മളെപ്പറ്റി എന്ത് ചിന്തിക്കും എന്ന് വിചാരിച്ചുകൊണ്ട് ജീവിക്കാൻ ശ്രമിച്ചാൽ നമുക്ക് ജീവിക്കാൻ ഉള്ള സമയം ഒട്ടും കിട്ടുകയില്ല നമ്മൾ ജീവിക്കേണ്ടത് നമുക്കുവേണ്ടി ആയിരിക്കേണം അവരുടെ സംതൃപ്തി അല്ല നമ്മുടെ സംതൃപ്തിയാണ് പ്രധാനം
മനുഷ്യൻ അല്ലേ കുറ്റങ്ങളും കുറവുകളും കാണും അല്ലെങ്കിൽ അവൻ എന്നേ ദൈവം ആകുമായിരുന്നു
നിങ്ങൾക്ക് പറക്കാൻ അറിയില്ലെങ്കിൽ ഓടുക ഓടാൻ അറിയില്ലേൽ നടക്കുക നടക്കാൻ ഒക്കുകയില്ലേൽ ഇഴയുക പക്ഷേ ചെയ്യുന്നത് എന്തുതന്നെ ആയാലും മുൻപോട്ടു തന്നെ ആകേണം
നമ്മൾ ജീവിച്ചിരിക്കുമ്പോൾ മാത്രമേ നമ്മുടെ ഉള്ളിൽ ജീവിക്കുന്ന ദൈവവും ജീവിക്കു
ബ്രഹ്മാവിൻ്റെ വായിൽ നിന്ന് ബ്രാഹ്മണരും കൈകയിൽ നിന്ന് ക്ഷത്രിയരും തുടകളിൽ നിന്ന് വൈശ്യരും കാലടികളിൽ നിന്നും ശൂദ്രരും പിറന്നു ഇതിലൊന്നും പെടാത്തവരാണ് ലോകത്തിലെ മറ്റു മനുഷ്യർ
പരാജയം എന്നത് നമുക്ക് കൂടുതൽ കരുത്തോടെ തിരിച്ചു വരാനുള്ള അവസരമാണ്
ഇന്നലയുടെ ഭാണ്ഡകെട്ടുകൾ താഴെ ഇറക്കി വെയ്ക്കുക നാളയുടെ അന്ശ്ചിതത്വങ്ങൾക്കു നേരെ കണ്ണടയ്ക്കുക ഇന്നിലെ കൊച്ചു കൊച്ചു സന്തോഷങ്ങളുെം സങ്കടങ്ങളും പങ്കുവെയ്ക്കുക അപ്പോൾ കാണുന്നവ ഏറ്റവും സുന്ദരമായ കാഴ്ചകൾ ആയിരിക്കും ഇനിയും കാണാനുള്ളതോ അതിലും മനോഹരം