രാത്രി രാത്രിയോട് പറഞ്ഞു ശുഭരാത്രിയെന്ന്
അപ്പോൾ
പകൽ
പകലിലെ ഓരോന്നുമായി ഞാനെത്തും
ഇന്നലകൾ
പഴം കഥകളുമായി ദുർഭൂതങ്ങളുടെ രൂപത്തിൽ
ഉറക്കം കെടുത്താനായി
വേലി ചാടി ഞാങ്ങൾ എത്തും
ഇന്ന്
എത്ര പഴം കഥകളോ ഭൂതങ്ങളോ
അവരെല്ലാം ഒരുമിച്ചോ വന്നോട്ടെ
പരിചയും വാളുമായി
ഹദയ കവാടത്തിൽ
കാൽക്കാരനായി ഞാനുണ്ട്
പക്ഷേ
ഒരുകാര്യം നിങ്ങൾ ചെയ്യേണം
വേണ്ടാത്തവയെ ഒന്നും നിങ്ങൾ
നിങ്ങളിലേക്ക് ആവാഹിക്കരുത്
ആവാഹിച്ചാൽ
ഞാൻ നിസഹായനാണ്