പലരും മക്കൾ ജനിച്ചുകഴിഞ്ഞാൽ
പുതിയ വേലികെട്ട് ഉണ്ടാക്കുന്നു
പുതിയ കല്പലകളിൽ പുതിയ കല്പനകൾ നിർമ്മിക്കുന്നു
അത് ചെയ്യരുത്
ഇത് മാത്രമേ ചെയ്യാവു
അങ്ങോട്ടു നോക്കരുത്
ചിരിക്കരുത്
ഉറക്കെ സംസാരിക്കരുത്
ആ വസ്ത്രം ധരിക്കരുത്
കൊഞ്ചരുത്
കൊഴയരുത്
അങ്ങനെ നൂറായിരം വിലക്കുകൾ
ഇത്രയു വേണോ
അവർ അവരുടെ ലോകത്ത് പറന്നുല്ലസിക്കട്ടെ
നമുക്ക് മാർഗ്ഗ നിർദേശങ്ങൾ നല്കാം
അവർ അത് ചെയ്യാൻ ഒരിക്കലും നിർബന്ധം പിടിക്കരുത്