കുന്നിക്കുരു

PIN Portrait of a woman sorting seeds in the hills around Hsipaw Township, Shan State, Myanmar (Burma)

കുഞ്ഞനിയത്തി കുന്നിക്കരു കരയുന്നതു കണ്ടിട്ട്

ചേച്ചി മഞ്ചാടിക്കരു ചോദിച്ചു

എൻ്റെ കുറുമ്പി എന്തിനാണ് നീ കരയുന്നത്

ചേച്ചി എൻ്റെമുഖം ഒന്നു കണ്ടേ … 

കറുമ്പിയെന്നാണ് എല്ലാരും വിളിക്കന്നത്

എടി കൊരങ്ങേ 

നീ എത്ര സുന്ദരിയാണ്

ചുവന്ന മുഖത്ത് ചെറിയ ആ കാക്കപ്പുള്ളി 

അതിൽ ഒരു വെളുത്ത കുത്തും

എത്ര പൂവാലന്മാരാ നിന്റെ പുറകിൽ

പോ  ചേച്ചി… 

നാണത്താൽ തലതാഴ്ത്തി

Leave Your Comment