കൊഴിഞ്ഞു പോകുമെന്നു കരുതി
പൂക്കാതിരിക്കാൻ കഴിയുമോ
പൂക്കുന്നതിനു മുൻപേ
കായ് ആകാതിരിക്കാൻ പറ്റുമോ
പഴങ്ങൾ ആരെങ്കിലും പറിക്കുമെന്ന് ഓർത്ത്
പഴമാകാതിരിക്കാൻ പറ്റുമോ
ബന്ധുക്കൾ തല്ലുമെന്ന് പറഞ്ഞ്
പ്രണയിക്കാതിരിക്കാൻ ഒക്കുമോ
ലോകം ഉള്ള കാലത്തോളം
ആണും പെണ്ണും ഉണ്ടെങ്കിൽ
അവർ പ്രണയിക്കും
അത് ആണാണ്
അത് പെണ്ണാണ്
പൂവായാലും
പ്രണയമായാലും
അത്
കാലത്തിൻ്റെ
വസന്ത കാലമാണ്