ദൈവം സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് നോക്കി
അവരെല്ലാം എങ്ങനെ ജീവിക്കണം എന്ന് താൻ കരുതിയോ
അങ്ങനെയല്ല അവർ കഴിയുന്നത്
ദൈവം തീരുമാനിച്ചു
അവർ എങ്ങനെ കഴിയുന്നുവോ
അങ്ങനെ കഴിയുവാൻ വിടുക
കുതികാൽ വെട്ടുന്നവൻ – വെട്ടട്ടെ
പാരവെയ്ക്കുന്നവൻ – വെയ്ക്കട്ടെ
കുശുമ്പ് പറയുന്നവൻ – പറയട്ടെ
ഓരോന്നു ചെയ്യുന്നവൻ – അത് ചെയ്യട്ടെ
അങ്ങനെ അവരെ അവരുടെ വഴിക്കു വാഴുവാൻ അവരെ അഴിച്ചു വിട്ടു
എല്ലാത്തിനും ഒരു കാലം ഉണ്ട്
വിതപ്പാൻ ഒരു കാലം
കള പറിയ്ക്കാൻ ഒരു കാലം
കൊയ്യാൻ ഒരു കാലം
കളപ്പുരയിൽ കൂട്ടാൻ കാലം
എന്നാൽ …
കാലത്തികവിൽ സംഭവിക്കാനുള്ളത് സംഭവിക്കും