ഒരിക്കൽ

PIN Words "Once upon a time" written with old typewriter

പനിനീർ പൂവിൻ്റെ ഇതളുകൾ പോലെ മൃദുലമായ ചുണ്ടുകൾ,

നീണ്ടുവിടർന്ന മാൻ മിഴികളെപ്പോലെയുള്ള കണ്ണുകളോടായി ചോദിച്ചു –

എന്തേ നീ നിറയാത്തത്

എന്തേ നീ തുളുമ്പാത്തത്

എന്തേ നീ പെയ്ത് ഒഴുകാത്തത്

കരയുവാൻ ഒരു മഹാ സമുദ്രം കൂടെയില്ലേ

          കരഞ്ഞു തീർക്കൂ

നിന്നിലെ തിരമാലകൾ ഒന്നടങ്ങി ശാന്തമാകട്ടെ

അപ്പോൾ നിൻ്റെ മനസ്സും ഒന്ന് ശാന്തമാകും

കൂമ്പിയടഞ്ഞ മിഴികൾ മെല്ലെ പറഞ്ഞു –

എൻ മിഴികൾ നിറഞ്ഞൊഴുകിയാൽ

നിനക്ക് വിതുമ്പാതിരിക്കാൻ കഴിയുമോ 

തേങ്ങി കരഞ്ഞു നീ തളരുകയില്ലേ

ങും

അലറി കരയാതിരിക്കാനാവുകയില്ല

നിൻ മിഴികൾ നിറഞ്ഞാൽ

ഞാൻ പൊട്ടി പോകും

നിൻ പുഞ‌്ചിരിയാണെൻ

ശാന്തത

എൻ പ്രിയേ 

നീ നിൻ മിഴികൾ നിറയ്ക്കരുതേ

എനിക്കു കരയുവാൻ കഴിയുകയില്ല

Leave Your Comment