നമ്മൾ
മിക്കപ്പോഴും തനിയെ ആണ്
ചില നേരങ്ങളിൽ
നമ്മുടെ സ്വന്തം നിഴൽ പോലും
നമ്മോടൊപ്പം കാണില്ല
നിഴൽ ഇരുട്ടായാൽ കൂടെ കാണില്ല
എന്നാൽ
ഒരു കുഞ്ഞു മെഴുകുതിരി ഒന്ന് കത്തിച്ച് വെച്ച് നോക്കിയേ
നിഴൽ എങ്ങും പോയിട്ടില്ല
നമ്മോടൊപ്പം ഉണ്ട്
അപ്പോൾ
വെളിച്ചം ആണ് പോയത്
വിളക്ക് കത്തിച്ചു വെയ്ക്കേണ്ടത്
കട്ടിലിൻ്റെ കീഴിലോ പറയിൻ കീഴിലോ അല്ല
അത് വിളക്ക് കാലിൽ വെയ്ക്കേണം