- കഥാപാത്രങ്ങൾ
- മാലഖ
- തോമാസ്ലീഹാ
- ഹബ്ബാൻ എന്ന കച്ചവടക്കാരൻ
- ഗോണ്ടോഫോറസ് രാജാവ്
- പടയാളി
- പകലോമറ്റം
- ശങ്കരപുരി
- കള്ളി
- കാളിയാങ്കൽ
- മലങ്കുറവൻ
- മുന്നോടി
സീൻ – 1
(ഒരു വിജന പ്രദേശം
തോമാശ്ലീഹാ മുട്ടുകുത്തി കൈകളും കണ്ണുകളും ഉയർത്തി പ്രാർത്ഥിക്കുന്നു)
തോമാ – യേശുദേവാ അരുളി ചെയ്യേണമേ അടിയൻ ഇനിയും എന്താണ്
ചെയ്യേണ്ടത്. അടിയൻ ഇനിയും എവിടേക്ക് പോകേണം
(അപ്പോൾ മാലാഖ പ്രത്യക്ഷപ്പെടുന്നു)
മാലഖ – ഭാഗ്യവാനായ തോമാ, യേശു നിന്നെ വിളിക്കുന്നു.
കർത്താവിൻ്റെ ആണിപ്പാടുകളിൽ ചൂണ്ടു വിരൽ കടത്താൻ ഭാഗ്യം
ലഭിച്ചവനേ.
അവൻ്റെ ശബ്ദം കേൾക്കൂ
തോമാ – പിതാവേ ഉത്തരം അരുളേണമേ … അടിയനിതാ…
മാലാഖ – നീ പോകു… ഇന്ത്യാ മഹാരാജ്യത്തിലേക്ക്.
ക്രിസ്തുവിൻ്റെ ദൂതുമായി.
അതാ നിന്നെ കൊണ്ടുപോകാനായി വർത്തക പ്രമാണി ഹബ്ബാൻ
എത്തി കഴിഞ്ഞു. അതാ….. അവൻ്റെ കാലടി ശബ്ദം കേൾക്കൂ.
(കാലടി ശബ്ദം കേൾക്കുന്നു)
(മാലാഖ മറഞ്ഞു)
(ഹബ്ബാൻ വലിയൊരു ഭാണ്ഡവുമായി പ്രവേശിക്കുന്നു)
ഹബ്ബാൻ – ഹെൻ്റെ തമ്പുരാനേ…
എവിടെയെല്ലാം അലഞ്ഞു.
ഒരു ശില്പിയെ തേടി. ഇനിയും എത്രനാൾ കൂടി അലയേണം.
നാഥാ അടിയനോട് കരുണ ചെയ്യേണമേ.
(ഹബ്ബാൻ നടന്ന് നടന്ന് തോമായുടെ മുന്നിൽ)
തോമാ – സ്നേഹിതാ എന്താണ് … താങ്കൾ തിരയുന്നത്.
ആരെയാണ് അന്വേഷിക്കുന്നത്. എൻ്റെ സഹായം എന്തെങ്കിലും
വേണമോ.
ഹബ്ബാൻ – എന്ത് പറയണം എന്ന് എനിക്കറിയില്ല. ഞാൻ ഒത്തിരി അലഞ്ഞു.
നല്ല ഒരു ശില്പിയെ തേടി. ഞങ്ങളുടെ രാജാവിന് ഒരു കൊട്ടാരം
പണിയാൻ നല്ല ഒരു ശില്പി വേണം.
ഏഴ് കടലും കടന്ന്, ഏഴ് മലയും കയറി ഇറങ്ങി, അങ്ങയുടെ മുന്നിൽ
ഇതാ ഞാൻ എത്തി. താങ്കൾക്ക് എന്നെ സഹായിക്കാൻ കഴിയുമോ
ദേവാ …..
തോമാ – സ്നേഹിതാ … താങ്കളെ എൻ്റെ മുന്നിൽ എത്തിച്ചത് യേശുദേവൻ
ആണ്. താങ്കൾക്ക് എന്നെ വിശ്വസിക്കാം. എൻ്റെ കണ്ണുകളിൽ ഒന്ന്
നോക്കു. ഞാൻ ഒരു ശില്പികളുടെ രാജാവ്. തോമാ എന്ന രാജശില്പി.
ഞാൻ ഹബ്ബാന് വേണ്ടി കാത്തിരിക്കുകയായുരുന്നു.
വരിക, നമുക്ക് ഇന്ത്യയിലേക്ക് യാത്ര ആവാം.
അവർ നടക്കുന്നു
കിളികളുടെ ശബ്ദം
(മുന്നോടിയുടെ ശബ്ദം മാത്രം)
മുന്നോടിഃ –
തോമാശ്ലീഹായും ഹബ്ബാനും
കുന്നുകളും താഴ് വരളും വനങ്ങളും പിന്നിട്ട് …. അവർ ഇന്ത്യയിൽ എ
ത്തിചേർന്നു….
കോട്ട കൊത്തളങ്ങളാൽ ചുറ്റപ്പെട്ട സുശക്തമായ ഒരു രാജ്യം.
ഗോണ്ടോഫോറസ് രാജാവ് നാടുവാഴുന്ന രാജ്യം
സിംഹാസനത്തിൽ രാജാവ്
രാജപുരോഹിതൻ, പ്രധാനമന്ത്രി, സൈന്യാധിപൻ, കാര്യവിചാരകൻ,
രായസക്കാരൻ, കുഞ്ചികി, വിദൂഷകൻ, വിദ്വാന്മാർ, … ഒരു നീണ്ട നിര
യുണ്ട് രാജസദസിൽ.
രാജാവ് – നമ്മുടെ സദസിനോട് നാം ചോദിക്കുന്നു
(അപ്പോൾ ഒരു പടയാളി താണുവണങ്ങികൊണ്ട് പ്രവേശിക്കുന്നു)
(ചെങ്കോൽ രാജാവ് നീട്ടി)
പടയാളി – തിരുമനസുകളുടെ തൃക്കൺ പാർക്കാൻ – വയർത്തക പ്രമാണി
ഹബ്ബാനും രാജശില്പി തോമായും അങ്ങയുടെ സമയത്തിനായി കാത്തു
നില്ക്കുന്നു
രാജാവ് – അവരെ ആനയിക്കു.
(പടയാളി പോകുന്നു
സേവകൻ അവരെ ആനയിക്കുന്നു
ഹബ്ബാനും തോമായും പ്രവേശിച്ച് … രാജാവിനെ താണു വണങ്ങി. )
ഹബ്ബാൻ – തൃക്കൺ പാർത്താലും. ലോകോത്തര രാജശില്പി ഊർശലേം കാര
ൻ തോമാ.
തോമാ – ഇന്ത്യയുടെ രാജാധിരാജന് രാജശില്പി തോമായുടെ താഴ്മയായ വന്ദ
നം.
(രാജാവ് ചെങ്കോൽ നീട്ടി)
രാജാവ് – നാം ഭരമേല്പിച്ച കാര്യം ഹബ്ബാൻ പൂർത്തിയാക്കി. അതിയായ സ
ന്തോഷം
(രാജാവിൻ്റെ ആജ്ഞപ്രകാരം സേവകൻ ഒരു കിഴികെട്ട് ഹബ്ബാന് നല്കി)
നാം … നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കൊട്ടാരത്തിൻ്റെ രേഖാ ചിത്രം കൊ
ണ്ടുവരു …
മുന്നോടി …. (ശബ്ദം)
ഇന്ത്യയുടെ അപ്പോസ്തോലൻ തോമാ ശ്ലീഹാ രാജാവിൽ നിന്നും കൊ
ട്ടാരത്തിൻ്റെ രൂപരേഖയും ആവശ്യത്തിനുള്ള ധനവുമായി പുറപ്പെട്ടു….
അദ്ദേഹത്തിൻ്റെ നിർമ്മാണ രീതി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാ
യിരുന്നു.
രാജാവിൽ നിന്നും സ്വീകരിച്ച ഓരോ സ്വർണ്ണനാണയവും വെള്ളിനാണ
യവും ചെമ്പുനാണയവും പാവങ്ങൾക്കായി ആവശ്യാനുസരണം വിത
രണം ചെതയ്തു.
പക്ഷേ …..
ഏതിനും എന്തിനും എവിടെയും ശത്രുക്കൾ കാണുമല്ലോ….
അങ്ങനെ സുഗമമായി പോകാൻ ശത്രുക്കൾ സമ്മതിച്ചില്ല.
പണം ദുർവിനയോഗം ചെയ്തു എന്ന കുറ്റത്തിന് അദ്ദേഹത്തെ രാജാവ് തുറങ്കിൽ
അടച്ചു.
എന്നാൽ
ദൈവ നിയോഗം വേറൊന്നായിരുന്നു.
രാജാവിൻ്റെ സഹോദരൻ പെട്ടെന്ന് മരണമടഞ്ഞു
ആത്മാവിനെ ദൈവദൂതർ സ്വർഗ്ഗത്തിലേക്ക് കൊണ്ടു പോയി….
സ്വർഗ്ഗത്തിൽ എത്തിയ ആത്മാവ് ….
പ്രകാശത്താൽ വെട്ടിത്തിളങ്ങുന്ന ഒരു കൊട്ടാരത്തിൻ്റെ മുന്നിൽ ആ
ണ് എത്തിയത്.
ആ കൊട്ടാരത്തിലെ ഒരു കല്പലകയിൽ ഇങ്ങനെ എഴുതിയിരുന്നു ……
ഗോണ്ടോഫോറസിനു വേണ്ടി തോമായാൽ നിർമ്മിച്ച കൊട്ടാരം.
ആത്മാവിൻ്റെ അപേക്ഷ കേട്ട മാലഖ അവനെ ഭൂമിയിലേക്ക് തിരികെ
കൊണ്ടു വന്നു.
രാജ സഹോരൻ സ്വർഗ്ഗത്തിൽ കണ്ട കൊട്ടാരത്തെപ്പറ്റി പറഞ്ഞു.
ജയിൽ മോചിതനായ തോമാ തൻ്റെ പ്രവർത്തനങ്ങൾ തുടർന്നു.
ക്രിസ്തുവിൻ്റെ ദൗത്യവുമായി ഓരോ നാടും ചുറ്റി ………..
അദ്ദേഹം ദൈവത്തിൻ്റെ സ്വന്തം നാടായ മലയാള നാട്ടിൽ എത്തി.
അതാ പുലരുവാൻ ഏഴര രാവുള്ളപ്പോൾ …..
നാല് ബ്രാഹ്മണർ പ്രവേശിക്കുന്നു.
അവർ കുളി കഴിഞ്ഞ് വരികയാണ്.
അവരുടെ കൈകളിലെ പാത്രങ്ങളിൽ സൂര്യ തർപ്പണത്തിനുള്ള ജലം ഉണ്ട്
അവർ പൂർവ്വ ദിക്കിലേക്ക് നോക്കി കൊണ്ട് ….
പകലോമറ്റം – ശങ്കരപുരി … ശി … നേരമായില്ലേ സൂര്യഭഗവാനെ കാണാനില്ല.
നോം… നേരത്തേ….യോ ആവോ…
കള്ളി – സൂര്യതർപ്പണം വൈകുമോ … ന്തോ…ആവോ… ശിവ ശിവ
കാളിയാങ്കൽ – (ചുണ്ടത്ത് വിരൽ വെച്ച്) ശു … ശു … അതാ ഭഗവാൻ പ്രത്യക്ഷീ
ഭവിക്കണു.
ശങ്കരപുരി – പൂജ ആരംഭിക്കൂ …. ചങ്ങാതികളെ
ശങ്കരപുരി – ഗണേശായ …. നം മഹ
പകലോമറ്റം – മഹാദേവായ … നം മഹ
കള്ളി – സൂര്യദേവായ … നം മഹ
കാളിയാങ്കൽ – ആദിത്യദേവായ … നം മഹ
നാലു ബ്രാഹ്മണരും പാത്രങ്ങളിൽ നിന്നും ജലം കൈകളിൽ എടുത്ത്
സൂര്യനെ സ്തുതിച്ചു കൊണ്ട് ….
ശങ്കരപുരി – ഗണേശായ …. നം മഹ
പകലോമറ്റം – മഹാദേവായ … നം മഹ
കള്ളി – സൂര്യദേവായ … നം മഹ
കാളിയാങ്കൽ – ആദിത്യദേവായ … നം മഹ
ജലം മുകളിലേക്ക് എറിയുന്നു.
എന്നിട്ട് സൂര്യനെ നമസ്ക്കരിക്കുന്നു.
തോമാ – ഹ… ഹ…
ബ്രാഹ്മണ ശ്രേഷ്ഠരേ… തർപ്പണം ചെയ്ത ജലം ഭഗവാൻ സ്വീകരിച്ചില്ല
അല്ലേ.
വെള്ളം താഴോട്ട് തന്നെ ഇങ്ങ് പോന്നു.
ശങ്കരപുരി – നശൂലം … ആരു പറഞ്ഞു സ്വീകരിച്ചില്ലായെന്ന്… താൻ എന്ത്
ഏഫ്യത്തരമാ പറയണത്. താൻ ഏത് കോത്താഴത്തു കാരനാഡോ …
അതാ … ഇങ്ങനെയൊക്കെ പറയണതു.
കള്ളി – ഡോയ് … തർപ്പണം ചെയ്ത ജലം മോളിലോട്ട് പോകുമോ …
കാളിയാങ്കൽ – ശുദ്ധ വിഢിത്തം പറയാതെ ഏഫ്യാ ….
അല്ലാതെ യെന്താ യിത് താൻ എഴുന്നെള്ളിക്കുന്നത്.
പകലോമറ്റം – ഏഫ്യാ മാറ് മാറ്
നമ്മേ … അശുദ്ധമാക്കാതെ. നോം കുളിച്ച്
ശുദ്ധമായതാ. ഏഫ്യാ മാ…റെ….ഡൊ.
തോമാ – ശ്രേഷ്ഠരേ … ഒരൊറ്റ നിമിഷം,
തർപ്പണം ചെയ്ത ജലം താഴേക്ക് വരാതെ മുകളിലേക്ക് പോയാലോ…..
ശങ്കരപുരി – പോയാലോ ..
പകലോമറ്റം – പോകുമോ ..
കള്ളി – പോകത്തില്ല ..
കാളിയാങ്കൽ – പോകില്ല
തോമാ – ഞാൻ കാണിച്ചു തന്നാൽ
ശങ്കരപുരി – തന്നാൽ
പകലോമറ്റം – തന്നാൽ
കള്ളി – തന്നാൽ
കാളിയാങ്കൽ – തരുമോ
തോമാ – ഞാൻ കാണിച്ചു തന്നാൽ … നിങ്ങൾ … ഞാൻ പറയുന്ന ദൈവത്തി
ൽ വിശ്വസിക്കണം. എന്താ .. സമ്മതമോ …..
ശങ്കരപുരി – ആദ്യം കാണിക്കെഡോ
പകലോമറ്റം – ഏഫ്യാ കാണിക്ക്
കള്ളി – എന്നാൽ താൻ പറയുന്നത് നാം വിശ്വസിക്കാം
കാളിയാങ്കൽ – മണ്ടത്തരം വേണ്ടാ .. ട്ടൊ……. ഡോ ആദ്യം കാഴ്ച.
പിന്നീട് വിശ്വാസം.
തോമാ – ശ്ലീഹാ കൈകൾ കൂപ്പി പ്രാർത്ഥിക്കുന്നു
നസ്രായേനായ ക്രിസ്തുദേവാ .. ഇവർ അങ്ങയിൽ വിശ്വസിക്കുന്നതി
നായി … ഇവിടെ അത്ഭുതം പ്രവർത്തിക്കേണമേ. യേശുദേവാ അടിയൻ
ഇതാ
മുന്നിലെ പാത്രത്തിൽ നിന്നും ജലം ഇരു കൈകളിൽ എടുത്ത് മുകളി
ലേക്ക് ഏറിയുന്നു.
ജലം ഗോളാകൃതിയിൽ മുകളിലേക്ക് ഉയർന്ന് സ്ഥിരമായി ഒരിടത്ത്
നില്ക്കുന്നു.
ശങ്കരപുരി —–} ഹായ് അത്ഭുതം … അവിടത്തെ ദൈവം ആണ് യഥാർത്ഥ
പകലോമറ്റം —} ദേവൻ.
കള്ളി ————} അവനാണ് .. ഇനിയും ഞങ്ങളുടെ ദൈവം
കാളിയാങ്കൽ -} ഞങ്ങളെ അനുഗ്രഹിക്ക
അവർ മുട്ടു കുത്തുന്നു
തോമാ ശ്ലീഹാ അവരുടെ തലയിൽ കൈകൾ വെച്ച് അനുഗ്രഹിക്കുന്നു
തോമാ – ഞാൻ ക്രിസ്തുവിൻ്റെ ശിഷ്യൻ തോമാ …
പകലോമറ്റം, ശങ്കരപുരി, കള്ളി, കാളിയാങ്കൽ …. ഇവരെ
അഹരോൻ്റെ പിൻതുടർച്ചക്കാരായി
മെൽക്കിസേദേക്കിൻ്റെ അനന്തര ഗാമികളായി അവിഷേകം ചെയ്യുന്നു.
ഈ നിമിഷം മുതൽ …. നിങ്ങൾ ദൈവത്തിൻ്റെ പുരോഹിത ശ്രേഷ്ഠര
രാണ്.
നിങ്ങൾ ഇന്നു മുതൽ മലങ്കരയിലെ കുഞ്ഞാടുകളെ മേയിക്കാൻ യേ
ശു ക്രിസ്തുവിൻ്റെ നാമത്തിൽ നിയോഗിക്കുന്നു.
(പകലോമറ്റം, ശങ്കരപുരി, കള്ളി, കാളിയാങ്കൽ …. ഇവർ നമിച്ചു കൊ
ണ്ട് പോകുന്നു.)
(കർട്ടൻ)
സീൻ – 2
മുന്നോടി – (ശബ്ദം)
തോമാ ശ്ലീഹാ കേരളത്തിൽ നാല് ബ്രാഹ്മണ കുടുംബങ്ങളിൽ നിന്നും
പുരോഹിതരെ വാഴിച്ചു കൊണ്ട് കേരളത്തിൽ അങ്ങോളം ഇങ്ങോളം
സഞ്ചരിച്ചു.
ദൈവത്തെ ആരാധിക്കാൻ അദ്ദേഹം ഏഴരപ്പള്ളികൾ സ്ഥാപിച്ചു …..
അവ…….
കൊടുങ്ങല്ലൂർ
പാലൂർ
പറവൂർ
ചായൽ
നിരണം
കൊല്ലം
ഗോക്കമംഗലം
തിരുവിതാംകോട്
എന്നിവയാണ് ആ ഏഴരപ്പള്ളികൾ ….
ഇന്നത്തെ തലമുറ അവയെല്ലാം മാറ്റിപ്പണിതു.
എന്നാൽ തിരുവിതാങ്കോട്ട് അരപ്പള്ളി മാത്രം ഇന്നും അതുപോലെ നില
നില്ക്കുന്നു.
ശ്ലീഹാ കേരളത്തിൽ സഭയെ സ്ഥാപിച്ച്
തമിഴ് നാട്ടിലേക്ക് യാത്രയായി.
മൈലാപ്പൂരിൽ എത്തിചേർന്നു.
തൻ്റെ വേല …
അവസാനഘട്ടത്തിൽ എത്തി എന്ന് ശ്ലീഹാ അറിഞ്ഞു. അത് ഇവിടെ
ആണ്.
മൈലാപ്പൂരിലെ മലമുകളിൽ ശ്ലീഹാ പ്രാർത്ഥനയിൽ ആണ്.
അപ്പോൾ ഒരു ആദിവാസി …. മലങ്കുറവൻ പ്രവേശിക്കുന്നു …
കൈയിൽ നീളമുളള ഒരു കുന്തം ……
മലങ്കുറവൻ – ഹോയ് … ഹോയ് … ഹോ .. ഹോ .. ഹോ ..
ഹോയ് … ഹോയ് … ഹോയ്….
ഇങ്ങനെ ശബ്ദം ഉണ്ടാക്കി കുന്തം ചുഴറ്റിയാണ് വരവ്.
പ്രാർത്ഥനയിൽ ഇരിക്കുന്ന തോമായെ കണ്ട് ….
ഹോയാ …. യാർ .. താൻ ..
യിവൻ ഉങ്കള് .. യാരപ്പാ .. ഇങ്ക് … മല
യെൻ മലങ്കാളി … യെൻ … മലതേവർ കുടിയിരിക്കണ മല
യെൻ … തേവരേ … ഈ … ഈ നീശൻ .. നിൻ ഇരിപ്പടം തീണ്ടി ഹ.. ഹ..
ഹ.. ഹെൻ തേവരേ … നാൻ എന്ത് ചെയ്യും …
തലയിൽ നിന്ന് മുടി വലിച്ച് പറിച്ച് …
രക്തം ഒഴുകുന്നു.
ഒഴികുന്ന ചോര കൈയിൽ വലിച്ചെടുത്ത്
വാരി എറിയുന്നു.
കുന്തം ഓങ്ങി.. കൊണ്ട്….
ഹെൻ തേവരേ … മന്നിക്കണം മന്നിക്കണം.
നീ യാരപ്പാ ..
നീയാർ .. ശൊല്ല് ശൊല്ല് .. ശീക്രം ശീക്രം ഹാാാാാാ …… (അലറുന്നു)
നിന്നെ യീ .. കുരുതിപ്പാറയിൽ .യാൻ…. കുരുതി കഴിക്കും..
നിന്നുടെ ശോര … യാൻ കുടിക്കും.
യെൻ മലങ്കാളി …. യെൻ തേവരേ … യിവൻ ശോര … യിതാ …
യീ … കിടാത്തന് … സക്തി .. തരൂ … സക്തി തരൂ … …
ഹോയ് .. ഹോയ് …
ശൂലവുമായി … മുന്നോട്ട് ആയുന്നു .. പിന്നിലേക്ക് ചാടുന്നു
അലറികൊണ്ട് …. മുന്നോട്ട് ആഞ്ഞ്
ശ്ലീഹായുടെ നെഞ്ചിൽ ശൂലം കുത്തിതിറക്കി.
രക്തം ധാരധാരയായി ഒഴുകുന്നു.
ശ്ലീഹാ കണ്ണു തുറന്ന് പു്ഞ്ചിരിച്ചു
അപ്പോൾ സ്വർഗ്ഗം തുറന്നു പ്രകാശം ഉണ്ടായി
പൂവുകൾ വർഷിക്കുന്നു.
ശ്ലീഹാ മലങ്കുറവനെ അനുഗ്രഹിക്കുന്നു.
പേടിച്ച മലങ്കുറവൻ മുട്ടുകുത്തി .. കവിണ് വീണ് പലപ്രാവിശ്യം വന്ദിക്കു
ക്കുന്നു.
മലങ്കുറവൻ – ഹെൻ്റെ തേവാ … നീ താൻ തേവൻ … മലകളുടെ തേവൻ.
മന്നിക്കണം … മന്നിക്കണം … എല്ലാ കാടുകളുടേയും തേവാ …
മന്നിക്കണം
ശ്ലീഹാ മലങ്കുറവവനെ തഴുകുന്നു
ജീവൻ വെടിയുന്നു.
സ്റ്റേജിൽ വെളിച്ചം മങ്ങി മങ്ങി അണയുന്നു.
കർട്ടൻ