അവർക്ക്
പേമാരി പെയ്യുമെന്ന് അറിയാം
കൊടുങ്കാറ്റ് അടിക്കുമെന്നും അറിയാം
എന്നാലും
മണ്ണാങ്കട്ടയും കരീലയും
പ്രേമിച്ചു
എന്തു വന്നാലും ശരി
നേരിടാം
ഒരിക്കൽ
ഒരു ദിവസം
അവർ ഇരുവരുടേയും
മാതാപിതാക്കളും
ബന്ധുക്കളും സ്വന്തക്കാരും
എന്തിനേറെ പറയുന്നു
അവരുടെ സുഹൃത്തുക്കൾ പോലും
അവർക്ക് എതിരായി
അവരെല്ലാ കൂടി
ഒത്തോരുമിച്ച് ഒറ്റക്കെട്ടായി മാറി
അവർ
പേമാരി തുറന്നു വിട്ടു
അവർ
കൊടുങ്കാറ്റ് അഴിച്ചു വിട്ടു
അവർക്ക്
അവരെ ഇല്ലാതാക്കാൻ
കഴിഞ്ഞേക്കും
പക്ഷേ അവരുടെ പ്രേമം
അനശ്വരമാണ്
അവരുടെ കഥകൾ
അവരുടെ പ്രേമ കഥകൾ
ഇന്നും മാലോകർ ആകെ
പാടി നടക്കുന്നുണ്ട്