നമ്മൾ
ഇവിടെ നിന്നും നോക്കുമ്പോൾ
അങ്ങ്
ദൂരെയുള്ള കാഴ്ചകൾക്ക്
എന്തൊരു ഭംഗിയാണ്
അതങ്ങനെയാണ്
മലമുകളിൽ
വസിക്കുന്നവർക്ക്
വിശാലമായ സമതലം
ഏറ്റവും സുന്ദരമായി തോന്നും
എന്നാൽ
മരുഭൂമിവാസികൾക്ക്
കടലും കായലും പുഴയും അരുവിയും
പാടങ്ങളും കൃഷിയിടങ്ങളും ആണ്
ഭംഗിയുള്ളത്
താഴ് വരയിൽ നിന്ന്
നോക്കിയാൽ
മഞ്ഞും മലകളും കുന്നുകളും
പർവ്വതവുമാണ്
മനോഹരമായത്
ചൂടും തണുപ്പും
വെയിലും മഴയും
മാറി മാറി വരും
അത് ലോകം ഉള്ള കാലത്തോളം
സംഭവിക്കും