എൻ്റെ
ആകാശമേ
നീയെനിക്ക്
എന്തെല്ലാമായിരുന്നു
ഒരു
സൂര്യാസ്തമയത്തിൻ വേളയിൽ
ചോര കിനിയുന്ന
ചുവന്ന സന്ധ്യയായി
വേറോരു നാളിൽ … നീ
മഴ ഒഴിഞ്ഞു മാറിയ നേരം
നീലയായും വെള്ളയായും
നിറം പകർന്നു
ചില നേരങ്ങളിൽ
നീ നിൻ്റെ ചുണ്ടിൽ
സപ്ത നിറങ്ങൾ
വരച്ചു ചേർത്തു
പക്ഷേ
എനിക്കേറെ
ഇഷ്ടം
ചില രാവുകളിൽ
നീ നിൻ്റെ
കറുത്ത ഉടയാട
ചാർത്തി
വരുമ്പോൾ
നിൻ്റെ
കറുത്ത ഉടയാടക്കിടയിലൂടെ
ഒളിഞ്ഞു നോക്കുന്ന
നക്ഷത്ര കൂട്ടങ്ങളും
പൂർണ്ണ ചന്ദ്രനും
ഉള്ള
നിന്നെയാണെനിക്ക്
ഏറെ ഇഷ്ടം