അത്തി മരച്ചോട്ടിലാ
മരത്തണലിൽ ഇരുന്നു
ആദം ചൂണ്ടു വിരൽ കൊണ്ട്
അരി മണലിൽ
എന്തൊക്കെയോ
കോറി കൊണ്ടിരുന്നു
അപ്പോഴാണവൻ കൂട്ടുകാർ
ഓടി വന്ന് മാടി വിളിച്ചു
പൊക്കോ നീയൊക്കെ
ഇന്നെനിക്കൊട്ടും മൂഡില്ല
നാളെയാവട്ടെ
ഞാൻ തിരക്കിലാ… കണ്ടില്ലേ
ഈ ഏദൻ തോട്ടത്തിൽ
ഇല്ലാത്ത നറുമണം
ഇന്നിതെവിടെ നിന്നാ
മത്തു പിടിപ്പിക്കുന്നീ ഗന്ധം
മത്തു പിടിച്ചു ഞാൻ നാലുപാടും
നോക്കി അങ്ങ് കിഴക്കൊരു
വെള്ളി വെളിച്ചവും
നറുമണം പരത്തും കാറ്റും
നടന്നടുക്കുന്നൂ
അതേതാണീ പുതിയ ജീവി
ഉറച്ച ചുവടിൽ രണ്ട് കാൽ
ചവുട്ടി മുന്നോട്ട്
അല്ല വേറേതോ ആണീ ജീവി
യെപ്പറ്റി ദൈവം ഇതുവരെ ഒന്നു
മിണ്ടിയതേയില്ല, ഞാനറിയാതെ
അങ്ങെഴുന്നേറ്റു രണ്ട് ചുവട് മുന്നോട്ട്
ഞങ്ങൾ കണ്ണിൽ
കണ്ണിൽ നോക്കി
നെഞ്ചിൻ കൂട്ടിൽ നിന്നും
ഏന്തോ ഒരു മിന്നൽപ്പിണർ
ഞങ്ങളെ അടുപ്പിച്ചു
കണ്ണുകൾ തമ്മിൽ ഉടക്കി
മാറ് മാറോട് ചേർന്നു
ഹൃദയം ഹൃദയത്തോട് മന്ത്രിച്ചു
ഒന്നു ചിരിച്ചു … നീയേതാ
ഞാനോ … ഞാനല്ലേ നീ
ആദി മാനവൻ ആദി പ്രേമം
ഏദനിൽ പൊട്ടി മുളച്ചു പൊന്തി
ആപ്പിൾ മരച്ചോട്ടിലെ
ഇത്തിരി മരത്തണലിൽ
കെട്ടി പിണഞ്ഞവർ
ഒന്നായി ഒരു മേനിയായി