ഒരു കണ്ണാടിയെടുത്തു
മുന്നിലായി വെച്ചു
തിരിഞ്ഞും മറിഞ്ഞും ഒന്നു നോക്കി
ഇതു കൊള്ളാമല്ലോ
അപ്പായ്ക്കിന്നെന്തു പറ്റി
കണ്ണാടിക്കു മുന്നിൽ
ഗോഷ്ടി കാട്ടുന്നു
നോക്കിയപ്പോൾ
വലിയൊരു ഘടായി
അടുപ്പിൽ കയറ്റി
ചുറ്റും പലവ്യജ്ഞനങ്ങൾ
നിറച്ച ഡപ്പകൾ
അപ്പായ് ഒന്ന് പുഞ്ചിരിച്ചു
ചൂണ്ടു വിരൽ ഒന്ന് ചലിപ്പിച്ച്
നിൻ്റെ അനിയനെ കൂടി വിളിക്ക്
ഇന്ന് നമുക്കൊരു പുതിയ വർക്കുണ്ട്
അന്ന് നാം ആ ലൂസിഫറും കൂട്ടരേയും
ഓടിച്ചു വിട്ടില്ലേ, ഇപ്പോഴാ
മുറികളെല്ലാം ഒഴിഞ്ഞു കിടക്കുന്നു
അതത്ര നന്നല്ല
നമുക്കിന്നൊരു പുതിയ
സൃഷ്ടി നടത്താം
ലൂസിഫർ പല പണികളും നോക്കും
ബദൽ പണി നിങ്ങൾ നോക്കേണം
അവർ അരച്ചെടുത്ത മണ്ണു
ചവുട്ടി കുഴച്ചു
അപ്പാ അതിൽ രൂപം നല്കി
മൂവരും ഒന്നിച്ചു ചൊല്ലി “കൊള്ളാം“
ഘഡായിയിൽ തൈലം ചൂടായി
ഡപ്പകളും കാലിയായി
ആറിയ ലേപനങ്ങൾ
രൂപത്തിൽ തേച്ച് പിടിപ്പിച്ചു
മക്കളെ ഞാനീ രൂപത്തിന്
ജീവൻ നൽകാൻ പോവുകയാ
ഒന്നുകൂടി നോക്കിയേ, എന്തങ്കിലും
കുറവുകൾ ഉണ്ടോയെന്ന്
എല്ലാം പെർഫെക്ഫെറ്റാണ്
ജീവൻ നൽകിക്കോ
ലൂസിഫർ എന്തങ്കിലും ചെയ്താൽ
മറുവഴി ഞങ്ങൾക്കറിയാം
അങ്ങനെയവർ മൂവരും കൂടി
ആദി മാനവനെ സൃഷ്ടിച്ച്
ഏദനിൽ കിഴക്കൊരു തോട്ടമുണ്ടാക്കി
അവിടെ അവനെയാക്കി
അവൻ തോട്ടത്തിൽ അങ്ങനെ
തെക്കു വടക്കു നടക്കുന്നത്
കണ്ടിട്ടവർ തോട്ടത്തിലെ
ജീവജാല പരിപാലനം അവന്ന് ഏകി
എന്നിട്ടും അവൻ
സംതൃപ്തനായില്ല
ഒരിക്കൽ അവർ അവനെ ഉറക്കി
എന്നിട്ട് വലത്തെ വാരിയെല്ലങ്ങൂരി
വാരിയെല്ലിനെ അവർ മൂവരും ചേർന്ന്
രൂപാന്തരം നടത്തി
ആഹാ കൊള്ളാമല്ലോ
ആദ്യ നാരിക്കവർ അങ്ങനെ ജീവനേകി
അത് മാത്രം മതിയാകില്ല
ലൂസിഫറെ ചെറുക്കാനുള്ള കരുത്തും
വേണം, നടുവിലെ മരത്തിൻ ഫലം
തിന്നരുതെന്നവർ അവരോട് അരുളി
ലൂസിഫർ ആരാ മോൻ
സകല തരികിടയുടേയും
ആശാനാണവൻ ലേശം
ഇത്തിരി കുറവുള്ള നാരിയെ
വളയ്ക്കാനവൻ പാമ്പിൻ
കുപ്പായം എടുത്തണിഞ്ഞു
തർക്കം പാർത്തവൻ
ആദ്യം പെണ്ണിനെ വളഞ്ഞു
കൊണ്ട് അല്പമുറക്കെ
എത്ര സുന്ദരമാണാപ്പഴം
അപ്പോൾ തിന്നാലോ
ഞാനൊന്നു പറിച്ചോട്ടെ സുന്ദരി
കടക്കണ്ണിട്ടവൻ ഒന്ന് നോക്കി
ആ നടുവിൻ മരത്തിലെ പഴം
കാണാനോ ബഹുകേമൻ ഒന്നെന്തിനാ
രണ്ടോ മൂന്നോ പറിച്ചോടാ ചെക്കാ
ഞങ്ങളോ തിന്നില്ല
നീയെങ്കിലും തിന്നോടാ
ഒത്തിരി നന്ദിയെൻ സുന്ദരി
നിൻ അഴകെന്നെ മത്തനാക്കന്നു
ലൂസിഫർ കൊമ്പ് ചായിച്ചു
അവൾ രണ്ടെണ്ണം പറിച്ചു
കണ്ണടച്ചവൾ മന്ദം മടങ്ങി
ആ കള്ളനും ചിരിച്ചു, മടങ്ങി
അവളൊന്നു തിന്നു മറ്റേത്
കണവനുമേകി, ഒന്നുകടിച്ചവൻ
വിഴുങ്ങി കൊള്ളാമല്ലോ
പെണ്ണേ, ഈ പഴം ഏതാടി
അതാണോ, നീ നമ്മളെ കൊന്നല്ലോ
എല്ലാം പോയല്ലോടീ പെണ്ണേ
നമ്മൾ പാപത്തിൻ പടുകുഴിയിൽ വീണല്ലോ
ഇനിയും ഇതിൽ നിന്ന് എന്നാണൊരു മോചനം
ഒന്നുമാകത്തില്ലയേട്ടാ നമുക്കാ
അത്തി മരച്ചോട്ടിൽ പോയൊളിച്ചിരിക്കാം
നമ്മളെ അവർ മൂവരും കാണെണ്ടാ
അവർ വരാറായല്ലോ
നമ്മുടെ മേനിയിൽ എന്തോ മാറ്റങ്ങൾ
നീയാ ഇലയെടുത്തങ്ങ്
ദേഹം മറച്ചോടി, നമ്മളെ ആരും
കാണണ്ട, ഞാനും മറയ്ക്കാം
പറഞ്ഞത് പറഞ്ഞതു പോലെ
ചെയ്യാതെയാ…. കള്ളൻ ലൂസിഫർ
പറഞ്ഞ വാക്ക് കേട്ട് തെറ്റു ചേയ്ത
നിങ്ങളിനിയും ഈ തോട്ടത്തിൽ വേണ്ട
പോകൂ മുള്ളും പറക്കാരയും
ഉള്ള ലോകത്തിൽ മല്ലിട്ട് ജീവിക്കൂ
ലൂസിഫറേ നിനക്ക് ഞാൻ തരുന്നുണ്ട്
എൻ മക്കൾ ഭൂമിയിൽ അവതരിക്കും
അന്ന് നിൻ തലയിൽ
തലയോടിടത്തിൽ വിജയശൂലം
കുത്തിയിറക്കും മാനവപാപത്തിൽ
നിന്നും അന്ന് മാനവർ മുക്തനാവും
ഇതാണ് മാനവർക്ക് ദൈവത്തിൻ
ഉടമ്പടി, ലൂസിഫർ
സ്ത്രീയിൻ പുത്രർ
നിൻ തലയെ ചവുട്ടി മെതിക്കും