കിളിവാതിൽ

PIN

ആകാശത്തിൻ കിളിവാതിൽ

ഒന്നു തുറന്നപ്പോൾ

ആരുമാരും കാണാതെ

ഞാനങ്ങ് ഊർന്നിറങ്ങി

ഇത്രയും ഉയരത്തിൽ

നിന്നുള്ള വീഴ്ചയിൽ

ഒരായിരം കഷണങ്ങൾ

ആകേണ്ട ഞാൻ

എൻ്റെയാ വരവു കണ്ട്

ഇഷ്ടം തോന്നിയ ഒരില അവളുടെ

ഹൃദയം തുറന്നു പെട്ടെന്ന് എന്നെ

ഉള്ളിലാക്കി 

വാതായനം കൊട്ടിയടച്ചു 

അപ്പോൾ 

ഞാനും 

കൂടെ ഒഴുകിയൊഴുകി

സമുദ്രത്തിലെ

ആഴങ്ങളിൽ 

നീയും ഞാനും

ഒന്നിച്ചു ലയിച്ചു ചേരേണം

Leave Your Comment