ആകാശത്തിൻ കിളിവാതിൽ ഒന്നു തുറന്നപ്പോൾ ആരുമാരും കാണാതെ ഞാനങ്ങ് ഊർന്നിറങ്ങി ഇത്രയും ഉയരത്തിൽ നിന്നുള്ള വീഴ്ചയിൽ ഒരായിരം കഷണങ്ങൾ ആകേണ്ട ഞാൻ എൻ്റെയാ വരവു കണ്ട് ഇഷ്ടം തോന്നിയ ഒരില അവളുടെ ഹൃദയം തുറന്നു പെട്ടെന്ന് എന്നെ ഉള്ളിലാക്കി വാതായനം കൊട്ടിയടച്ചു അപ്പോൾ ഞാനും കൂടെ ഒഴുകിയൊഴുകി സമുദ്രത്തിലെ ആഴങ്ങളിൽ നീയും ഞാനും ഒന്നിച്ചു ലയിച്ചു ചേരേണം