ആഴക്കടലിൽ നിന്നും സൂര്യൻ ആദ്യ ചുവട് വെച്ച് ആകാശത്തിൻ കിഴക്കേ ചുവട്ടിൽ നിന്ന് പടിഞ്ഞാറോട്ട് ഒന്ന് നോക്കി ഇനിയും ദൂരംയേറെയുണ്ട് നടന്നപ്പഴാ ഇത്രയും ദൂരമറിയുന്നത് എന്നാലും സാരമില്ല നടന്നല്ലേ ഒക്കൂ വേറെ വഴിയില്ല നടന്നു നടന്നവൻ ആകാശ മദ്ധൃത്തിൽ ഹോ ! ഇന്ന് അല്പം ചൂടേറെയാണ് ഞാനാകെ തളർന്നു ഏതായാലും നടക്കാം നടന്നേ തീരു ഇന്നലെ വരെ ഏഴ് വെള്ളക്കുതിരയെ കെട്ടിയ തേരും[…]