ആകാശമേ

PIN RV camped under milky way starry night sky

നീയെനിക്ക്

എന്തെല്ലാമായി തീ‌ർന്നു

ചോര കിനിയുന്ന

ചുവന്ന സന്ധ്യയായി

മഴ ഒഴിഞ്ഞപ്പോൾ

നീലയും വെളുപ്പും ആയി

ചിലപ്പോൾ

നീ നിൻ്റെ ചുണ്ടിൽ

സപ്ത നിറങ്ങൾ

വരച്ചു ചേർത്തു

പക്ഷേ

എനിക്കേറെ ഇഷ്ടം

നിശയുടെ നേരിയ

നിശബ്ദതയിൽ

നിന്നിലെ കറുപ്പും

നിന്നിൽ മിന്നി മിന്നി

തിളങ്ങുന്ന

കൊച്ചു നക്ഷത്ര കൂട്ടങ്ങളും

ഇത്തിരി വലിയ

ചന്ദ്രനും ഉള്ള നിന്നെയാണ്

Leave Your Comment